റമളാന്‍

കരുണയുടെ മാസമേ സ്വാഗതം                 പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ വന്നണഞ്ഞു. റംസാന്‍ മാസം ഇസ്ലാം സമുദായത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധിയുടെ മാസമാണ്.ജലപാനമില്ലാതെ മനസും ശരീരവും വ്രത ശുദ്ധിയോടെ കാത്ത് പരമ കാരുണ്യവാനായ അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുന്ന മാസം. ആകാശത്ത് റംസാന്‍ അമ്പിളി പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു.സര്‍വ്വലോകനിയന്താവായ അല്ലാഹുവിന്‍റെ അധീശത്വം അംഗീകരിച്ച വിശ്വാസികളുടെ ജീവിതത്തില്‍ ഔന്നത്യബോധത്തിന്‍റെ പ്രഭാതം തെളിc.സ്രഷ്ടാവിനുള്ള പരിപൂര്‍ണ്ണ വിധേയത്വവും അനുസരണവുമാണ് നോമ്പിന്‍റെ ആത്മാവ്, അന്നപാനീയങ്ങള്‍ തുടങ്ങി മൗന, വചന കര്‍മ്മാദികള്‍ ഉള്‍പെടെ എല്ലാം ദൈവേച്ഛക്ക് അനുസരിച്ചാക്കുകയാണ് വിശ്വാസി.ജീവിതത്തിന്‍െറ സൂക്ഷ്മനിരീക്ഷണം സാധിച്ച്പ്രപഞ്ച പ്രവാഹത്തിന്‍െറ മുന്‍നിരയില്‍ നില്ക്കുവാന്‍ഉള്ള പരിശീലനമാണിത്

പ്രാര്‍ത്ഥനയുടെ വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും നന്‍മ മാത്രം. പ്രലോഭനങ്ങളില്‍ നിന്ന് അകന്ന് വിശ്വാസികള്‍ മനസ്സിനെ ദൈവചിന്തയില്‍ ലയിപ്പിക്കുന്ന സമയം.ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍ക്ക് മുന്നില്‍ സ്വര്‍ഗ്ഗത്തിന്റെ കവാടം തുറക്കപ്പെടുന്നു. പകല്‍ ഭക്ഷ്യപാനീയങ്ങള്‍ വര്‍ജ്ജിച്ച് അവര്‍ മനസ്സിനെ പ്രാര്‍ത്ഥനാ നിരതമാക്കുന്നു. ഇല്ലാത്തവന്റെ വിശപ്പറിഞ്ഞ് ദാനധര്‍മ്മാദികള്‍ കൊണ്ട് മനസ്സിനെ ധന്യമാക്കുന്നു. ഇനി വരാന് പോകുന്ന ഒരു മാസക്കാലം വിശ്വാസികള്‍ മനസ്സും ശരീരവും ദൈവചിന്തകളാല്‍ മുഖരിതമാക്കി ആത്മചൈതന്യം കൈവരിക്കാന് തെയ്യാരടുപ്പ് നടത്തുക..!നേരുന്നു എല്ലാ പ്രിയ കൂട്ടുകാര്‍ക്കും റംസാന്‍ ആശംസകള്‍ ....!!

റമളാന്‍ സംശയങ്ങള്‍

  • നോമ്പുമായി ബന്ദപ്പെട്ട മുഴുവന്‍ സംശയങ്ങള്‍ക്കും വ്യക്തമായ മറുപടി(നൂതന വിഷയങ്ങള്‍ ഉള്‍പ്പെടെ 
  • സകാത്ത് എത്ര ? എങ്ങനെ കൊടുക്കണം ?
  • ഫിതര്‍ സകാത്ത് എത്ര? എപ്പോള്‍ കൊടുക്കണം ?

മുന്നറിയിപ്പ് : ഡൌണ്‍ലോഡ് പേജിന്റെ വശങ്ങളില്‍ വൃത്തികെട്ട ഫോട്ടോകളോ വീഡിയോയോ കണ്ടേക്കാം. അവ ശ്രദ്ധിക്കാതിരിക്കുക. അല്ലാത്ത പക്ഷം അതിന്റെ ഭവിഷ്യത്ത് താങ്കള്‍ തന്നെ അനുഭവിക്കുക (അള്ളാഹു എല്ലാം കാണുന്നുണ്ട് )